

സബ് കളക്ടർ അനൂപ് ഗാർഗ് ഐ.എ.എസ്. ൻ്റെ സാന്നിധ്യത്തിൽ , ഗവ. എൻജിനീയർ കോളേജ് ഇടുക്കിയിലെ എൻ.എസ്.എസ്. യൂണിറ്റ് 136 ലെ എൻഎസ്എസ് വോളണ്ടിയേഴ്സ് കോവിൽമല ഉന്നതിയിലെ കുട്ടികളോടൊപ്പം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കോവിൽ മല കമ്മ്യൂണിറ്റി സ്റ്റഡി ഹാളിൽ നടന്ന പരിപാടി പ്രദേശത്ത് സൗഹൃദവും സഹവാസവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു.
പരിപാടിയുടെ ഭാഗമായി കുട്ടികളും എൻ.എസ്.എസ്. വോളണ്ടിയേഴ്സ് അവതരിപ്പിച്ച വിവിധ സാംസ്‌കാരിക പരിപാടികൾ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. കേക്ക് മുറിച്ച് കുട്ടികൾക്ക് വിതരണം ചെയ്തതോടെ ആഘോഷങ്ങൾക്ക് കൂടുതൽ നിറപ്പകിട്ടുണ്ടായി. സമൂഹബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക ഐക്യത്തിന് പ്രോത്സാഹനം നൽകുന്നതിനുമായിരുന്നു പരിപാടിയുടെ ലക്ഷ്യം.

NSS Regional Director Shri Y M Uppin visited NSS Camp at Kovilmala Unnathi

Blood Donation camp 2024

